കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ബജറ്റിൽ അർഹമായ പരിഗണന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചു.വളള്യായിയിൽ നിലവിലുള്ള കൂത്തുപറമ്പ് അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ് ബയോ റിസോഴ്സ് കം അഗ്രേ സർവ്വീസ് സെന്ററിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്കായി അഞ്ചു കോടിയും, കുന്നോത്തുപറമ്പ് പഞ്ചായത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന ഇൻഡോർ സ്റ്റേഡിയത്തിന് 5 കോടിയും, മൊകേരി കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി 4 കോടിയും, കൂത്തുപറമ്പ് ജെന്റർ കോംപ്ലക്സ് നിർമ്മാണത്തിനായി 4 കോടിയും, മോന്താൽ -പടന്നക്കര തീരദേശ റോഡിനായി 3 കോടിയും ബജറ്റിൽ തുക വകയിരുത്തി.

മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കണം എന്ന ലക്ഷ്യം മുൻനിർത്തി കൂത്തുപറമ്പ് പുതിയ ബസ്റ്റാന്റ് കോംപ്ലക്സ് നിർമ്മാണത്തിനും, കോട്ടയം അങ്ങാടി- വണ്ണാത്തികടവ് റോഡിനും, ചെറ്റക്കണ്ടി – വിളക്കോട്ടൂർ റോഡിനും പെരിങ്ങത്തൂർ – കിടഞ്ഞി റോഡിനും, അണിയാരം -എലാങ്കോട് റോഡിനും, കടവത്തൂർ -പാറക്കടവ് റോഡിനും, അണിയാരം എലാങ്കോട് റോഡിനും, കരിയാട് പുതുശ്ശേരിമുക്ക് – തുരുത്തി മുക്ക് റോഡിന്റെയും പ്രവൃത്തി സംബന്ധമായി ബജറ്റിൽ പ്രത്യേകം പരാമർശമുണ്ടായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha