കണ്ണവം-ചെറുവാഞ്ചേരി റോഡിൽ കണ്ണവം വെളുമ്പത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 2 പേർ വാഹനാപകടത്തിൽ മരിച്ചതിന് കാരണം റോഡ് നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം കമ്മിറ്റിയിയുടെ ആഭിമിഖ്യത്തിൽ കണ്ണവം ചെറുവാഞ്ചേരി റോഡ് ഉപരോധിച്ചു.രാവിലെ 11 മണിക്ക് വില്ലജ് ഓഫീസ് പരിസരത്താണ് റോഡ് ഉപരോധം നടത്തിയത്.റോഡ് വീതി കൂട്ടാൻ വനം വകുപ്പിന്റെ അനുമതിക്ക് ശ്രമിക്കാത്ത പാട്യം പഞ്ചായത്ത് ഭരണസമിതിക്കെതിരെയും,വീതി കുറഞ്ഞ റോഡിന് ഇരുവശവും ചെളി നിറഞ്ഞ മണ്ണിറക്കിയ അനാസ്ഥ കാണിച്ച കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് രാഹുൽ .വി.പി അധ്യക്ഷത വഹിച്ചു റോഡ് ഉപരോധം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രജീഷ് .പി.പി ഉദ്ഘാടനം ചെയ്തു.റോബർട്ട് വെള്ളാം വെള്ളി,കെ.ലോഹിതാക്ഷൻ,എന്നിവർ പ്രസംഗിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു