നാടിന് ആവേശമായി : കെ.വൈ.പി.സി പുനർജ്ജനി ക്യാമ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

നാടിന് ആവേശമായി : കെ.വൈ.പി.സി പുനർജ്ജനി ക്യാമ്പ്മട്ടന്നൂർ : കേരളത്തിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഉത്തരമേഖല ക്യാമ്പ് എക്സിക്യൂട്ടീവ് നായാട്ടുപാറ കെ.പി.സി ഹയർസെക്കന്ററി  സ്കൂളിൽ നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ ഹരികൃഷ്ണൻ പാളാട് അധ്യക്ഷനായിരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ആമുഖപ്രഭാഷണം നടത്തി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു. കെ.വി, സംസ്ഥാന നിർവ്വാഹകസമിതി അംഗങ്ങളായ അരുൺ. പി, സുനിൽ സുരേന്ദ്രൻ, മഹിമ, പ്രവീൺ ദാസ്, മേഘ്ന മുരളി, ജ്യോതിഷ് തളിപ്പറമ്പ്, ബിലാൽ ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog