ഓടികൊണ്ടിരുന്ന ബൈക്കിൽനിന്ന് വിഷപാമ്പ് തലപൊക്കി. പരിഭ്രാന്തനായ യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയോടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇന്ന് വൈകുന്നേരം ഉരുവച്ചാലിൽ നിന്ന്  മട്ടന്നൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉരുവച്ചാലിലെ സൗഭാഗ്യ ബൈക്കറിയിലെ ജീവനക്കാരൻ  നിഹാലും കൂടെ യാത്ര ചെയ്ത പഴശ്ശിയിലെ ശഹീറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടികൊണ്ടിരു ന്ന ആക്റ്റീവ ബൈക്ക്ന്റെ മുൻഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തലപൊക്കിയത്.പാമ്പിനെ കണ്ടതോടെ നിയന്ത്രണത്തോടെ ബൈക്ക് റോഡിൽ നിർത്തി ഇരുവരും ഇറങ്ങി ഓടി.ഓടി എത്തിയ നാട്ടുകാരുടെ സഹായത്തോടെ പാമ്പ് ഒളിഞ്ഞു നിന്ന മുൻഭാഗം വെട്ടിപൊളിച്ച് പാമ്പിനെ പുറത്തെക്ക് വിടുകയായിരുന്നു. പാമ്പിനെ കണ്ട് പരിഭ്രാന്തരായ ബൈക്ക് യാത്രക്കാരൻ മുൻഭാഗത്ത് നിന്നും പിൻ ഭാഗത്തും വരുന്ന വാഹനങ്ങൾക്കിടയിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha