തളിപ്പറമ്പിൽ ബൈക്ക് അപകടം "ഒരാൾ മരണപെട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

തളിപ്പറമ്പിൽ ബൈക്ക് അപകടം "ഒരാൾ മരണപെട്ടു

തളിപ്പറമ്പ: കീച്ചേരിയിൽ ഉണ്ടായ ബൈക്കപകടത്തിൽ കുറ്റിക്കോൽ സ്വദേശി മരിച്ചു. കുറ്റിക്കോൽ മാപ്പോത്ത് വയലിലെ ശിഫാസ് (21) ആണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂവ്വം സ്വദേശി ഉബൈസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നേരത്തെ കാക്കാഞ്ചാലിൽ താമസിച്ചിരുന്ന ശിഫാബ് അടുത്ത കാലത്താണ് കുറ്റിക്കോലിലെക്ക് താമസം മാറിയത്.ഇന്നലെ രാത്രി കീച്ചേരി പാമ്പലക്ക് സമീപത്ത് വെച്ച് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ശിഫാസ് ആഴ്ച്ചകൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog