കോയ്യോട്:വായനശാലക്ക് നേരെ കരി ഓയിൽ പ്രയോഗം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

കോയ്യോട്:വായനശാലക്ക് നേരെ കരി ഓയിൽ പ്രയോഗം


ചക്കരക്കൽ:കോയ്യോട് കേളപ്പൻ മുക്കിലെ ആത്മാനന്ദ സംബോധിനി വായനശാലക്ക് നേരെയാണ് ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധർ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയത്.സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. ചക്കരക്കൽ പോലീസ് കേസ്സെടുത്തു.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ദാമോദരൻ, ഗ്രന്ഥശാലാസംഘം ചെമ്പിലോട് പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.അജയകുമാർ, CPIM ചെമ്പിലോട് ലോക്കൽ സെക്രട്ടറി സി.കൃഷ്ണൻ, CPIM അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം കെ. ബാബുരാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു .

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog