പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 10 January 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ്കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ മണിയംകുന്ന് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കാണാതാവുകയും, തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയുമായിരുന്നു ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ 26കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.

രാത്രി ബൈക്കിലെത്തിയാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തി കൊണ്ടുപോയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ചിറ്റാരിക്കാല്‍ പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാല്‍ എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ളസംഘം അന്വേഷണം ആരംഭിക്കുകയുണ്ടായി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.

 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog