കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക അസോസിയേഷൻ കലക്ടറേറ്റ് ധർണ്ണ നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 14 January 2021

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക അസോസിയേഷൻ കലക്ടറേറ്റ് ധർണ്ണ നടത്തി


 കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഇടതുപക്ഷ ഗവൺമെന്റ് നിഷേധിച്ചിട്ടുള്ള 2018 മുതലുള്ള ക്ഷാമബത്ത അനുവദിക്കുക, 2019 ജൂലൈ മാസം മുതൽ തടഞ്ഞു വച്ചിട്ടുള്ള ഒരു വിഭാഗം ജീവനക്കാരുടെ വാർഷിക ഇൻഗ്രിമെന്റും,ലീവും അനുവദിക്കുക, സ്വീപ്പർ തസ്തികയിൽ ഉള്ള ജീവനക്കാർക്ക് ശമ്പളവർധനവ് അനുവദിക്കൂക, 2020 ഏപ്രിൽ മാസത്തിനുശേഷം വിരമിച്ച ജീവനക്കാർക്കും സർവീസിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണാ സമരം കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം പി ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ രാജേഷ് ഖന്ന, സെക്രട്ടറിയറ്റ് അംഗങ്ങളായ നാരായണൻ കുട്ടി മനിയെരി, കെ സുധാകരൻ, എ ഉണ്ണികൃഷ്ണൻ, കെ വി അബ്ദുൽ റഷീദ്, നന്ദകുമാർ പി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്  വി ശശീന്ദ്രൻ, പി. ഐ ശ്രീധരൻ, യുകെ മനോഹരൻ,
എം കെ സജിത് കുമാർ, വി ആർ സുധീർ, കെ. ഉഷാകുമാരി,  അഷ്റഫ് മമ്പറം തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശ്രീകാന്ത് സ്വാഗതവും ട്രഷറർ കെ വി മഹേഷ്‌ നന്ദിയും പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog