വിവാദങ്ങൾക്കൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 9 January 2021

വിവാദങ്ങൾക്കൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
കൊച്ചി : വിവാദങ്ങൾക്കൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. വീഡിയോ കോൺഫ്രൻസിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്.

വെറ്റില മേൽപ്പാലം രാവിലെ 9 മണിക്കും, കുണ്ടന്നൂർ മേൽപ്പാലം രാവിലെ 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. പാലങ്ങൾ തുറന്നു നൽകുന്നതിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങൾ സംസ്ഥാന സർക്കാർ  കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിച്ചവയാണ്.

അടുത്തിടെ ഉദ്ഘാടനത്തിന്റെ പേരിൽ പാലം തുറക്കാത്തതിൽ പ്രതിഷേധിച്ച് വി ഫോർ കേരള സംഘം വൈറ്റില മേൽപ്പാലം തുറന്നു നൽകിയത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog