ലഹരികടത്ത് ഭീഷണിയിൽ മലയാരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

ലഹരികടത്ത് ഭീഷണിയിൽ മലയാരം


ഇരിട്ടി: മല​യോര മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും കടത്തും കൂടുന്നു. മാക്കൂട്ടം- ചുരം പാത വഴിയാണ് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. വിജേഷി​ന്‍െറ നേതൃത്വത്തില്‍ 19ാം മൈലില്‍ വാഹന പരിശോധന നടത്തവെ 1.600 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നുച്യാട് കതളിക്കാട്ടില്‍ വീട്ടില്‍ ബോബിന്‍ മാത്യു (30) ആണ് പിടിയിലായത്. ഇയാള്‍ കഞ്ചാവുമായി സഞ്ചരിച്ച ടാറ്റാ സുമോ കാറും എക്‌സൈസ് സംഘം കസ്​റ്റഡിയിലെടുത്തു. ഒരു മാസക്കാലമായി ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാള്‍ പ്രധാനമായും ഹൈസ്‌കൂള്‍, കോളജ് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog