ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം , പുതിയ തീരുമാനമെടുത്ത് ഇന്ത്യന്‍ സേന - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 25 January 2021

ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം , പുതിയ തീരുമാനമെടുത്ത് ഇന്ത്യന്‍ സേനന്യൂഡല്‍ഹി : ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം , പുതിയ തീരുമാനമെടുത്ത് ഇന്ത്യന്‍ സേന. അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തില്‍ ഇന്ത്യാ ചൈനാ ധാരണയായെന്ന് കരസേന അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒന്‍പതാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് കേന്ദ്രസേന അറിയിച്ചു.


ഇന്ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ കരസേനാവൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. സമ്പൂര്‍ണ പിന്മാറ്റം എന്ന നിലയില്‍ അല്ലെങ്കില്‍ പോലും ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog