നാളത്തെ ഇരിട്ടി എങ്ങനെയാവണം – ജനകീയ സംവാദത്തിൽ അണിനിരന്ന് ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കളും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: നാളത്തെ ഇരിട്ടി എങ്ങിനെയാവണമെന്ന ജനകീയ സംവാദത്തിൽ അണിനിരന്ന് ഇരിട്ടിയിലെ ജന പ്രതി നിധികളും വിവിധ കക്ഷി നേതാക്കളും, പൗര പ്രമുഖരും. ഇരിട്ടി നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്രിയേറ്റീവ് മെൻസ് കോഡിനേഷൻ (സി എം സി )നടത്തിയ കൂട്ടായ്മയിലാണ് മേഖലയിലെ വികസനത്തിനുതകുന്ന നിരവധി നിർദ്ദേശങ്ങളുമായി ജനപ്രതിനിധികളും പൗരപ്രമുഖരും വകുപ്പു മേധാവികളും അണിനിരന്ന് മനസ്സ് തുറന്നത്.
കാലത്തിനൊത്ത് മാറാൻ ഇരിട്ടിയെ പ്രാപ്തമാക്കുന്ന രീതിയിലുള്ള പുതിയ വികസന സങ്കല്പ്പങ്ങളും ആശയങ്ങളുമാണ് ഈ ജനകീയ കൂട്ടായ്മ പങ്കുവെച്ചത് . ജില്ലയിലെ മറ്റേതൊരു നഗരത്തോടും കിടപിടിക്കുന്ന രീതിയിൽ പ്രകൃതിരമണീയമായ ഇരിട്ടിയുടെ തനിമ നിലനിർത്തി മാലിന്യമുക്ത- ഹരിതാഭമായ ഒരു ഉദ്യാന നഗരമാക്കി മാറ്റാൻ ഒത്തൊരുമിച്ച് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇരിട്ടി ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ഇ എൻ മജീദ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് ഭാവിയിലേക്ക്‌ നടപ്പിലാക്കേണ്ട ബഹുമുഖ പദ്ധതികളുടെ സമഗ്ര രൂപം എം എൽ എ യോഗത്തിൽ അവതരിപ്പിച്ചു. പഴശ്ശി സ്‌ക്വയർ നിർമാണം, ടൗൺ സ്‌ക്വയർ, ഫുഡ് ഓവർ ബ്രിഡ്ജ്, ഇരിട്ടി പഴയ പാലത്തെ പൈതൃകമായി സംരക്ഷിക്കാനുള്ള പദ്ധതികൾ, സ്ത്രീസൗഹൃദനഗരം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉരുത്തിരിന് വന്നു. ഏതൊക്കെ പ്രദേശങ്ങളിൽ എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കിയാൽ ഇരിട്ടിയുടെ മുഖച്ഛായ മാറ്റാൻ കഴിയും എന്നതിന്റെ നേർരേഖ കൂടിയായിരുന്നു ജനകീയ സംവാദം.
നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനൊപ്പം പഴശ്ശി പദ്ധതി പ്രദേശത്തെ സൗകര്യവും ജല ലഭ്യതയും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പദ്ധതികളാണ് ഏറെയും ഉയർന്നുവന്നത്. നഗരത്തിലെ ഗതാഗത സ്തംഭനം ഒഴിവാക്കുവാൻ ബദൽ റോഡുകളുടെ നിർമാണവും ചർച്ചയായി. ഇരിട്ടി -എടക്കാനംപുഴയോര പാത യഥാർത്ഥ്യമാക്കണമെന്ന് ആവശ്യവും എം എൽ എ യോഗത്തിൽ ഉയർത്തി. നഗരത്തിലെ ഗതാഗത സ്തംഭനം ഒഴിവാക്കാൻ കീഴൂരിൽ നിന്ന് തന്തോടിലേക്ക് പുതിയൊരു പാലവും റോഡും ഉണ്ടാകണമെന്ന നിർദ്ദേശമുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഇരിട്ടി പാലം ഇരിട്ടിയുടെ പ്രൗഢിയുടെ പ്രതീകമായി ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും സി എം സി വിദഗ്ധരിൽ നിന്നും സ്വീകരിച്ച നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വിശാലമായ വികസനപദ്ധതി അടുത്ത ദിവസം തന്നെ നഗരസഭയ്ക്ക് സമർപ്പിക്കും. സംവാദത്തിൽ പി. അബ്ദുൾ ലത്തീഫ്‌ മോഡറേറ്റായി. നഗര സഭാ ചെയർപേഴ്‌സൺ കെ ശ്രീലത, വൈസ് ചെർമാൻ പി. പി. ഉസ്മാൻ കൗൺസിലർമാരായ പി.കെ. ബൾക്കീസ് ,എ. കെ. രവീന്ദ്രൻ, ടി. കെ. ഫസീല, കെ. സുരേഷ്, പി. പി. റഷീദ് തുടങ്ങിയവരും ഇരിട്ടി സി ഐ എ കുട്ടികൃഷ്ണൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. ശ്രീജേഷ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കുഞ്ഞിരാമൻ, സി എം സി അംഗങ്ങളായ കെ. പി. അബ്ദുൽ റസാക്ക്, അയ്യൂബ് പൊയിലൻ, തറാൽസംസുദീൻ, അബ്ദുൾ റഹ്മാൻ, അബ്ദുള്ള സാക്ക, മുൻ നഗര സഭാ കൗൺസിലർമാർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha