സ്പീക്കർ ശ്രീരാമ കൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ; നിയമസഭയിൽ ചർച്ച ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

സ്പീക്കർ ശ്രീരാമ കൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ; നിയമസഭയിൽ ചർച്ച ഇന്ന്തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ  ആരോപണ വിധേയനായ സ്പീക്കർ  ശ്രീരാമ കൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും.

ഉച്ചയ്ക്ക് മുൻപ് രണ്ട് മണിക്കൂർ നേരമാകും ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ച. സ്വർണ്ണക്കടത്ത് കേസിലും, ഡോളർ കടത്തിലും സ്പീക്കർക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ നോട്ടീസ് നൽകിയത്.

ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർക്കാകും സഭയുടെ നിയന്ത്രണ ചുമതല. ചർച്ച അവസാനിക്കും വരെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ. ചർച്ചയ്ക്ക് ശേഷം സ്പീക്കർ മറുപടി നൽകും. ശേഷം പ്രമേയം വോട്ടിനിടും

.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog