സി.ബി.എസ്.ഇ പരീക്ഷാതീയതി പ്രഖ്യാപിച്ചു; മേയ് നാലിന് തുടങ്ങും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

സി.ബി.എസ്.ഇ പരീക്ഷാതീയതി പ്രഖ്യാപിച്ചു; മേയ് നാലിന് തുടങ്ങും

സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷകള്‍ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും . ജൂലായ് പതിനഞ്ചിനകം ഫലപ്രഖ്യാപിക്കുമെന്നും രമേശ് പൊഖ്രിയാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിയായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
cbse.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാകും. cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ‘റീസന്റ് അനൗണ്‍സ്‌മെന്റ്‌സ്’ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഏത് ക്ലാസ് എന്നത് സെലക്ട് ചെയ്താല്‍ പരീക്ഷ തീയതി വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്.
കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവിധ വിഷയങ്ങളിലെ മാതൃക ചോദ്യപേപ്പറും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog