അനാഥാലയങ്ങൾക്ക് അടിയന്തിര സഹായം അനുവദിക്കണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

അനാഥാലയങ്ങൾക്ക് അടിയന്തിര സഹായം അനുവദിക്കണം

സൽസബീൽ
ശ്രീകണ്ഠപുരം: സർക്കാറിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന അനാഥാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സ്പെഷ്യൽ ഗ്രാൻ്റ് അനുവദിക്കണമെന്ന് സൽസബീൽ എഡുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. ലോക് ഡൗണിനെ തുടർന്ന് അനാഥാലയങ്ങൾ അടച്ചിട്ടതിനെ തുടർന്ന് ഉദാരമതികളിൽ നിന്നും മറ്റും ലഭിച്ചിരുന്ന സഹായങ്ങൾ നിലച്ചിട്ട് പോലും ജീവനക്കാരടക്കമുള്ളവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടി വന്നിരുന്നു. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി ഭാഗികമായി തുറന്നതോടെ അനാഥാലയങ്ങളും തുറന്ന്പ്രവർത്തനമാരംഭിച്ചിരിക്കുയാണ്.ഈ സാഹചര്യത്തിൽ അനാഥാല്ലയങ്ങളുടെ സുഗമമായ നടത്തിപ്പിന് സർക്കാർ പ്രത്യേക സഹായം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ബി.പി മുനീർ ഹാജി അധ്യക്ഷത വഹിച്ചു. സി സി മാമു ഹാജി, സി അസ്സൻ, കെ പി അബ്ദുള്ളക്കുട്ടി മാസ്റ്റർ, ഒ വി ഹുസ്സയിൻ, യു പി അബ്ദു റഹ്മാൻ, കെ എം പി മുഹമ്മദ്കുഞ്ഞി, ബിപി സമദ്, എസ് പി മുസ്തഫ, പി എ ഹൈദ്രോസ് ഹാജി, വി എസ് ഷാജഹാൻ, എപി അഷറഫ്, ബി.അഷറഫ്,  എം പി അബൂബക്കർ ,കെ അബ്ദുൽ ഹഖീം, പി ഇബ്രാഹിം കുട്ടി, പി പി അബ്ദുള്ള ഹാജി, എൻ അസൈനാർ, ബിപിമായൻ, പ്രസംഗിച്ചു.
2021-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
സി സി മാമു ഹാജി (പ്രസിഡൻ്റ്) പി എ ഹൈദ്രോസ് ഹാജി, കെ അബ്ദുൽ ഹഖീം (വൈ. പ്രസിഡൻ്റുമാർ) ഒ വി ഹുസ്സയിൻ (ജനറൽ സെക്രട്ടറി) ബിപി അബ്ദുസ്സമദ്, ബി അഷറഫ് (സെക്രട്ടറിമാർ) യു പി അബ്ദുറഹ്മാൻ (ട്രഷറർ) പി പി അബൂബക്കർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ചിത്രം: സൽസബീൽ എഡ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog