അതിതീവ്ര വൈറസ് ; ലണ്ടനില്‍ ഗുരുതര സാഹചര്യമെന്ന് മേയര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 9 January 2021

അതിതീവ്ര വൈറസ് ; ലണ്ടനില്‍ ഗുരുതര സാഹചര്യമെന്ന് മേയര്‍
ലണ്ടന്‍ : ലണ്ടനില്‍ അതിതീവ്ര വൈറസിന്റെ വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപനം അതിതീവ്രമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. 30 പേരില്‍ ഒരാള്‍ക്കെന്ന നിലയിലാണ് രോഗം ബാധിച്ചതെന്നാണ് കൊവിഡ് കണക്കുകള്‍ പുറത്ത് വരുന്നത്. ലണ്ടന്‍ നിവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സാദിഖ് ഖാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കത്തയച്ചിട്ടുണ്ട്.

ലണ്ടനില്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 % വെന്റിലേറ്ററുകളുടെ ആവശ്യത്തില്‍ 42% വര്‍ധനയുണ്ടായതാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തരമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ മതിയാകാതെ വരുകയും കൂടുതല്‍ പേര്‍ മരിക്കുകയും ചെയ്യുമെന്നാണ് മേയര്‍ വ്യക്തമാക്കുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog