സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മ​രി​ച്ച നി​ല​യി​ല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മ​രി​ച്ച നി​ല​യി​ല്‍


സി​പി​എം മു​ന്‍ പ്രാ​ദേ​ശി​ക നേ​താ​വി​നെ തു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ന്നി മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും റീ​ജി​യ​ണ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ഓ​മ​ന​കു​ട്ട​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ വീ​ടി​നു​ള്ളി​ല്‍ തു​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

സി.പി.എം ഏരിയ നേതൃത്വവുമായി ഓമനക്കുട്ടന് പ്രശ്നങ്ങള്‍ ഉ‍ണ്ടായിരുന്നുവെന്നാണ് സൂചന.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. തോല്‍വിക്ക് പിന്നില്‍ ഓമനക്കുട്ടന്‍ അടക്കമുള്ളമുള്ളവരാണെന്ന് ഏരിയ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് ഓമനക്കുട്ടന്‍ കടന്നുപോയിരുന്നതെന്നും കുടുംബം പറയുന്നു. ഓമനക്കുട്ടന് ഭീഷണി നിലനിന്നിരുന്നതായി ഓമനക്കുട്ടന്‍റെ ഭാര്യ വെളിപ്പെടുത്തി.

പാര്‍ട്ടി ഏരിയ സെക്രട്ടറി കെ. ശ്യാംലാലിന്‍റെ നേതൃത്വത്തില്‍ ഓമനക്കുട്ടനെതിരെ പല തവണ ഭീഷണി ഉയര്‍ന്നതായും കുടുംബം ആരോപിക്കുന്നു. ജോലി പോകുമെന്ന് ഓമനക്കുട്ടന്‍ ഭയപ്പെട്ടിരുന്നതായും ആരോപണമുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog