സംസ്ഥാന ബജറ്റില്‍ സുസ്ഥിര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത് : തോമസ് ഐസക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 6 January 2021

സംസ്ഥാന ബജറ്റില്‍ സുസ്ഥിര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത് : തോമസ് ഐസക്ക്തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ സുസ്ഥിര വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനപ്രിയ പ്രഖ്യാപനങ്ങളിലല്ല മറിച്ച് സുസ്ഥിര വികസനത്തിനാകും ഊന്നലെന്ന് ബജറ്റ് തയ്യാറാക്കുന്നതിനിടെ തോമസ് ഐസക്ക് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും എത്ര പ്രതിസന്ധിയുണ്ടായാലും കേരളത്തെ പട്ടിണിയിലാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ സംസ്ഥാനത്തെ ഒന്ന് നിവര്‍ത്തി നിര്‍ത്തുക തന്നെ പ്രധാന വെല്ലുവിളിയാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള വഴികള്‍ക്കാണ് 2021-ല്‍ ഊന്നല്‍ നല്‍കുക. മൂന്ന് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് എന്നതിനപ്പുറം തുടര്‍ ഭരണത്തില്‍ വിശ്വസിച്ച് തന്നെയാണ് സാമ്പത്തികാസൂത്രണം. കൊവിഡ് പ്രതിസന്ധിയിലെ കൈത്താങ്ങ് തുടരും. എന്നാല്‍ ഭരണമൊഴിയും മുമ്പ് വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള പതിവ് കുറുക്കു വഴികളിലേക്ക് സര്‍ക്കാര്‍ ഇല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog