പൈസക്കരി ദേവമാതാ ദേവാലയ തിരുനാളിന് തുടക്കം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

പൈസക്കരി ദേവമാതാ ദേവാലയ തിരുനാളിന് തുടക്കം

പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും. വിശുദ്ധ സെബസ്ത്യാനോസിന്റെയും  തിരുനാളിന്  ഇന്ന് (ശനി) വൈകിട്ട് 4ന് വികാരി ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് നടന്ന കുർബാനയിൽ ഫാ. ജ്യോതിസ് പുതുക്കാട്ടിൽ വചന സന്ദേശം നൽകി. ആഘോഷങ്ങൾ  ഫെബ്രുവരി രണ്ടിന് സമാപിക്കും. നാളെ (ഞായർ) മുതൽ 31 വരെ വൈകുന്നേരം 4.30 ന് നടക്കുന്ന ജപമാല, പ്രസുദേന്തി മാർക്ക് വേണ്ടിയുള്ള പ്രാർത്ഥന,വിശുദ്ധ കുർബാന, വചന സന്ദേശം,നൊവേന എന്നിവയ്ക്ക് ഫാ ജിത്ത് കളപ്പുരക്കൽ,ഫാ ജോഷി വല്ലർകാട്ടിൽ,ഫാ ഓസ്റ്റിൻ ചക്കാംകുന്നേൽ,ഫാ ട്വിങ്കിൾ തോട്ടപ്ലാക്കൽ,ഫാ ജോസഫ് കുഴിയാനിമറ്റം,ഫാ ഗിഫ്റ്റിൻ മണ്ണൂർ, ഫാ ജോർജ് ചാലിൽ,ഫാ ജോൺ മുല്ലക്കര എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം 4ന് ജപമാല,പ്രസുദേന്തിമാർക്ക് വേണ്ടിയുള്ള പ്രാർത്ഥന.4.30ന് നടക്കുന്ന ആഘോഷമായ നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ബൽത്തങ്ങാടി രൂപത മെത്രാൻ റവ ഡോ.മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സമാപനാശിർവാദം. സമാപന ദിവസമായ 2ന്  രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4ന് ജപമാല, പ്രസുദേന്തിമാർക്ക് വേണ്ടിയുള്ള പ്രാർത്ഥന 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ ജോസഫ് മാമ്പള്ളിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും.ഫാ ജീസ് കളപ്പുരക്കൽ,ഫാ ജിത്ത്  കളപ്പുരക്കൽ എന്നിവർ സഹ കാർമികത്വം വഹിക്കും.തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, സമാപനാശീർവ്വാദം.

റിപ്പോർട്ട്:  തോമസ് അയ്യങ്കനാൽ


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog