റോഡ് പുഴയെടുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

റോഡ് പുഴയെടുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ

ശ്രീകണ്ഠപുരം: മടമ്പം-അലക്സ് നഗർ റോഡ് പുഴയെടുത്തുകൊണ്ടിരുന്നിട്ടും നടപടികളെടുക്കാതെ അധികൃതർ. റോഡിന്റെ പല ഭാഗത്തും വിള്ളലുണ്ടായിട്ടും നടപടിയെടുക്കാനോ പുഴയിലേക്കിടിഞ്ഞ റോഡിനോട് ചേർന്ന് താത്കാലിക വേലി കെട്ടി വാഹനങ്ങൾക്ക് സംരക്ഷണം നൽകാനോ അധികൃതർ തയ്യാറായിട്ടില്ല.

കഴിഞ്ഞ പ്രളയസമയത്താണ് പൊടിക്കളം-മടമ്പം-അലക്സ് നഗർ റോഡിൽ അലക്സ്നഗർ കുരിശുപള്ളിക്ക്‌ സമീപത്തെ റോഡിന്റെ പകുതിയോളം പുഴയിലേക്കിടിഞ്ഞത്. നിലവിൽ 50 മീറ്ററോളം ദൂരത്തിൽ റോഡ് പുഴയെടുത്തനിലയിലാണ്. റോഡരികിലെ തെങ്ങുകളും മരങ്ങളും ഉൾപ്പെടെ പുഴയിലേക്ക് പതിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമേയുള്ളൂവെങ്കിലും അപകടാവസ്ഥ മനസ്സിലാക്കാതെ മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. നിലവിൽ ഇടിഞ്ഞ ഭാഗത്തെ റോഡിനോട് ചേർന്ന് അപകടം സൂചിപ്പിക്കാനുള്ള ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. 2018-ലെ പ്രളയ സമയത്തും ഇതിന്‌ സമീപത്ത് കരിയിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. ഈ ഭാഗങ്ങളിൽ ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog