ഫുട്ബോൾ കോച്ചിംഗ് ഉദ്ഘാടനവും, ഫുട്ബോൾ വിതരണവും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 21 January 2021

ഫുട്ബോൾ കോച്ചിംഗ് ഉദ്ഘാടനവും, ഫുട്ബോൾ വിതരണവും


മമ്പറം : ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പറമ്പായിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ കോച്ചിംഗ് ഉദ്ഘാടനം അഷ്റഫ് മമ്പറം നിർവ്വഹിച്ചു. വളർന്നു വരുന്ന തലമുറ കായിക പരിശീലനത്തിലൂടെ ആരോഗ്യം സംരക്ഷിക്കണമെന്നും അതിനായി നിരന്തരമായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്, ഗ്രീൻ സ്റ്റാർ സീനിയർ, ജൂനിയർ ടീമംഗങ്ങൾക്കുള്ള ഫുട്ബോൾ വിതരണവും അദ്ദേഹം നിർവഹിച്ചു. പരിപാടിയിൽ ക്ലബ്ബ് മുഖ്യ രക്ഷാധികാരി ഉമ്മർ പോന്ന്യത് അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റർ, ഇല്യാസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. സിപി അബ്ദുള്ള സ്വാഗതവും ആബിദ് പിസി നന്ദിയും പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog