കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 16 January 2021

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനംകണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു  നടത്തുന്നു.
വനിത നഴ്‌സ് (അലോപ്പതി) വിഭാഗത്തില്‍ നാല് ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ ബി എസ് സി നഴ്‌സിംഗ്/മൂന്ന് വര്‍ഷത്തെ ജിഎന്‍എം കോഴ്‌സ് പാസായവരും ഏതെങ്കിലും സംസ്ഥാനത്തെ നഴ്‌സ് ആന്റ് മിഡ് വൈഫ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. കൂടിക്കാഴ്ച ജനുവരി 19ന് രാവിലെ 11.30 ന്
വനിത നഴ്‌സ് ഗ്രേഡ് -2 (ആയുര്‍വേദം) വിഭാഗത്തില്‍ മൂന്ന് ഒഴിവുകളാണുള്ളത്. ആയുര്‍വേദ ആരോഗ്യ വിഭാഗത്തില്‍ ആയുര്‍വേദ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. കൂടിക്കാഴ്ച ജനുവരി 20 ന് രാവിലെ 11.30 ന്
ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2 ലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എംസിഎച്ച്, പിഎച്ച്എല്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ട് ഒഴിവുകളാണുള്ളത്. കൂടിക്കാഴ്ച ജനുവരി 21 ന് രാവിലെ 11.30ന്
ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (അലോപ്പതി) തസ്തികയിലുള്ള ഒഴിവിലേക്ക് ഫാര്‍മസിയില്‍ ഡിപ്ലോമ/തത്തുല്യം, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജനുവരി 22 രാവിലെ 11.30 ന്.
അപേക്ഷകര്‍ ബയോഡേറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ശരിപ്പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ സഹിതം പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ ഹാജരാകണം. ഫോണ്‍: 0497 2800167.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog