കണ്ണൂരിൽ സംഘർഷം ; ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബൈക്കിലെത്തിയ ആറംഗസംഘം ബിജെപി പ്രവർത്തകനെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ചിറക്കൽ ആർപ്പാന്തോടിലെ മുഴപ്പത്തി ഹൗസിൽ വി.കെ അശ്വന്തിനെ (29)യാണ് പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുന്നാവ് റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന അശ്വന്തിനെ ബൈക്കിലെത്തിയ അപ്പു, സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബിയർ കുപ്പി പൊട്ടിച്ച് കുത്തുകയും, വാളുകൊണ്ട് തലയ്ക്ക് വെട്ടുകയും ചെയ്തതായും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. മുളകുപൊടി വെള്ളം കണ്ണിലൊഴിച്ച ശേഷമാണ് അക്രമം നടത്തിയത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡൻറ് സി സി രതീഷ് പറഞ്ഞു. അക്രമികളെ ഉടൻ പിടികൂടണമെന്നും സി പി എം അക്രമം അവസാനിപ്പിക്കുന്നതുമാണ് നല്ലതെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha