ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാസിസിസ് യൂണിറ്റിനെ രക്ഷിക്കാൻ സഹായവുമായി ജീവകാരുണ്യ പ്രവർത്തകൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി: മേഖലയിലെ വ്യക്ക രോഗികൾക്ക് കൈതാങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നിലക്കാതിരിക്കാൻ സുമനസുമായി ജീവ കാരുണ്യ പ്രവർത്തകൻ. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന യൂണിറ്റിന്റെ പ്രവർത്തനം സാമ്പത്തിക പ്രയാസം മൂലം പ്രതിസന്ധിയിലായിരിക്കുന്ന വേളയിലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ വന്നത്. ഇതിനെത്തുടർന്നാണ് മലയോരത്തെ ഒരു ജീവകാരുണ്യ പ്രവർത്തകൻ ഈ കനിവ് ഡയാലിസിസ് സെന്ററിന് അടിയന്തിര സഹായമായി 5 ലക്ഷം രൂപ സംഭാവന ചെയ്തത്.
12 ലക്ഷത്തോളം രൂപ ഇത്തരത്തിൽ മുൻപ് സഹായമായി ലഭിച്ചതിനെ തുടർന്നും നഗരസഭയുടേയും പഞ്ചായത്തുകളിൽ നിന്നും ലഭിച്ച സഹായവും കൊണ്ടായിരുന്നു ഈ യൂണിറ്റ് പ്രവർത്തിച്ചു പോന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന സമ്പത്തിക സമാഹരണം നിലച്ചതും തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്പത്തിക പ്രതിസന്ധി നേരിട്ടതും ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചു.
വരും ദിവസങ്ങളിലും സുമനസുകളുടെ ചെറുതും വലുതുമായ സഹായം യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 25 രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത് . നൂറുകണക്കിന് രോഗികളാണ് ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇവർക്കും ചികിത്സ ലഭ്യമാകണമെങ്കിൽ സുമനസുകളുടെ സഹായം ആവശ്യമാണ് . ജില്ലാ സഹകരണ ബാങ്കിന്റെ ഇരിട്ടി ശാഖയിലെ 1004007000006 എന്ന അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha