മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി ; അടിയന്തര ഇടപെടലിനായി കോടതിയെ സമീപിച്ച് നിര്‍മ്മാണ കമ്പനി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 12 January 2021

മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി ; അടിയന്തര ഇടപെടലിനായി കോടതിയെ സമീപിച്ച് നിര്‍മ്മാണ കമ്പനി

 


ചെന്നൈ : നാളെ റിലീസ് ചെയ്യാനിരിയ്‌ക്കെ വിജയ് ചിത്രം മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി. സോഷ്യല്‍ മീഡിയ വഴിയാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ പ്രചരിയ്ക്കുന്നത്. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് സീനുകള്‍ പുറത്തായതിനെ കുറിച്ച് നിര്‍മ്മാണ കമ്പനി പ്രതികരിച്ചത്.

വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് നിര്‍മ്മാണ കമ്പനി. സീനുകള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരെ പരാതി നല്‍കുകയും ചെയ്തു.

അതേസമയം, സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. 1.5 വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog