ആദ്യ ഹരിത ജയിലായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍; പ്രഖ്യാപനം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍ സംസ്ഥാനത്തെ ആദ്യ ഹരിത ജയിലാകാനൊരുങ്ങുന്നു. ജയില്‍ പരിസരം മാലിന്യമുക്തമാക്കുകയും കൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തതോടെയാണ്  സ്‌പെഷ്യല്‍ സബ് ജയിലിന് ഹരിത ജയില്‍ പദവി ലഭിക്കുന്നത്. ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് (ജനുവരി ഒമ്പത് ശനിയാഴ്ച) രാവിലെ 10ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. പ്രമുഖ കഥാകാരന്‍ ടി പത്മനാഭന്‍ അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തില്‍ നിന്നും ജയില്‍ ലൈബ്രറിക്കായി മാറ്റിവെച്ച പുസ്തകങ്ങളുടെ കൈമാറ്റവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച പുസ്തകങ്ങളുടെയും  ബുക്ക് ഷെല്‍ഫിന്റെയും കൈമാറ്റവും  ഇതോടൊപ്പം  നടക്കും.
ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സ്‌പെഷ്യല്‍ സബ് ജയില്‍ മാലിന്യ മുക്തമാക്കുകയും കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തത്. ജൈവമാലിന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും അജൈവ മാലിന്യങ്ങള്‍ ജയില്‍ വളപ്പില്‍നിന്ന് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ പൂര്‍ണമായി ഒഴിവാക്കിയുമാണ് സബ്ജയില്‍ ഹരിത പദവി നേടിയത്.
പ്രിസണ്‍സസ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് അധ്യക്ഷനാകും. കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യാതിഥിയാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha