അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കായി 'ഹങ്കർ ഹണ്ട് ' പദ്ധതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കായി 'ഹങ്കർ ഹണ്ട് ' പദ്ധതി

പയ്യാവൂർ: കേരളത്തിലെ നൂറുകണക്കിന് അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എല്ലാ മാസവും ഒന്നാം തീയതി ഉച്ചഭക്ഷണമായി ബിരിയാണി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫാ . ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ഫൗണ്ടേഷൻ വൈ . എം . സി . എ . യു മായി സഹകരിച്ച് നടപ്പിലാക്കുന്ന ' ഹങ്കർ ഹണ്ട് ' പദ്ധതിയുടെ ഭാഗമായി പുതുവത്സരദിനത്തിൽ കണ്ണൂർ ജില്ലയിലെ 28- ഓളം അഗതിമന്ദിരങ്ങളിലായി 1500 ബിരിയാണി വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകനായ ഫാ . ഡേവിസ് ചിറമ്മേൽ നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ വൈ എം സി എ കേരളാ റീജിയണിലെ വിവിധ വൈഎംസിഎകളാണ് ബിരിയാണി അഗതിമന്ദിരങ്ങളിൽ എത്തിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേകം തയ്യാറാക്കിയ ബിരിയാണി. പൂപ്പറമ്പ മരിയഭവൻ,ചെമ്പേരി കരുണാലയം എന്നിവിടങ്ങളിൽ ചെമ്പേരി വൈഎംസിഎ പ്രസിഡണ്ട് സൈജു കാക്കനാട്ടിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. ഫാ. ബെന്നി പുത്തൻനട , വൈഎംസിഎ നാഷണൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഇമ്മാനുവേൽ ജോർജ് , ജോസ് മേമടം എന്നിവർ പങ്കെടുത്തു. ഈ വർഷം എല്ലാ മാസവും ഒന്നാം തിയതി ഇത് തുടരുന്നതാണെന്ന് ഫാ. ഡേവിസ് ചിറമ്മേൽ, വൈ എം സി എ നേതാക്കൾ എന്നിവർ അറിയിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog