കർഷക സമരത്തിന് പിന്തുണ; ബളാൽ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റി കർഷക റാലി നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




.

വെള്ളരിക്കുണ്ട് :കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബളാൽ മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്തോട് നിന്നും കൊന്നക്കാട്ടേക്ക് കർഷക റാലി സംഘടിപ്പിച്ചു..
എടത്തോട് നിന്നും ആരംഭിച്ച കർഷക റാലി കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറി രാജു കട്ടക്കയം കർഷക ബില്ലിന്റെ കോപ്പി കത്തിച്ചു കൊണ്ട് റാലി ഉത്ഘാടനം ചെയ്തു..
നരേന്ദ്ര മോദിസർക്കാർ രാജ്യത്ത് കർഷകരെയും ചെറുകിട വ്യാപാരി കളെയും കുത്തക മുതലാളി മാരുടെ കുടക്കീഴിൽ ആക്കിമാറ്റുകയാണെന്നും ഇത് വൻ വിപത്ത്തിനു വഴി യൊരു ക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചയാത്ത്‌ അംഗം ജോമോൻ ജോസ്
ഡി. സി. സി.ജനറൽ സെക്കട്ടറി ഹരീഷ് പി. നായർ.മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറി മീനാക്ഷി ബാലകൃഷ്ണൻ. എ. സി. ലത്തീഫ്. എം. രാധാമണി. കെ. കരുണാകരൻ നായർ. സിബിച്ചൻ പുളിങ്കാല. കെ. മാധവൻ നായർ. ജോസഫ് വർക്കി ഗിരീഷ് വട്ടക്കാട് എന്നിവർ പ്രസംഗിച്ചു..
മുന്നിൽ ഒരു ട്രാക്ടറും പിന്നിൽ നിരവധി വാഹങ്ങളുടെഅകമ്പടിയോടെ നടന്ന കർഷക റാലി പരപ്പ. വെള്ളരിക്കുണ്ട്. മാലോം. എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊന്നക്കാട് സമാപിച്ചു.
സമാപന സമ്മേളനം ഡി. സി. സി. വൈസ് പ്രസിഡന്റ് പി. ജി. ദേവ് ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം സെക്കട്ടറി കെ. മാധവൻ നായർഅധ്യക്ഷത വഹിച്ചു..
കോൺഗ്രസ്സ് ബ്ലോക് സെക്കട്ടറി ഗിരീഷ് വട്ടക്കാട്. സിബിച്ചൻ പുളിങ്കാല. ഷോബി ജോസഫ്. അബ്‌ദുൾ കാസിം. എന്നിവർ പ്രസംഗിച്ചു..


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha