നിർമൽ ഭാഗ്യക്കുറി, ഒന്നാം സമ്മാനം പയ്യാവൂരിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

നിർമൽ ഭാഗ്യക്കുറി, ഒന്നാം സമ്മാനം പയ്യാവൂരിൽ


പയ്യാവൂർ : കഴിഞ്ഞദിവസം നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പയ്യാവൂർ പാറക്കടവിലെ കർഷകൻ പുളിയാമ്പള്ളിൽ ഫ്രാൻസിസിന്. ഫ്രാൻസിസ് എടുത്ത എൻഎസ് 794620 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പയ്യാവൂർ ടൗണിലെ ലോട്ടറി ഏജന്റ് ചവനപ്പുഴയിൽ ഗോപിമാരാരിൽ നിന്നാണ് ഫ്രാൻസിസ് ടിക്കറ്റെടുത്തത് . വർഷങ്ങളായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഫ്രാൻസിസ് പറഞ്ഞു . സമ്മാനത്തുകകൊണ്ട് കടങ്ങൾ വീട്ടുകയും മൂന്ന് മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്നുമുള്ളതാണ് തന്റെ ആഗ്രഹമെന്നും ഫ്രാൻസിസ് പറഞ്ഞു. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ്‌ പയ്യാവൂർ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog