പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പാലത്തിന്റെ കൈവരിയിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശിനിക്കടവ് : പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പാലത്തിന്റെ കൈവരിയിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . മയ്യിലിലേക്ക് പോകുന്ന റോഡിൽ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്ക് മുകളിലെ മേൽപാലത്തിന്റെ കൈവരിയിലാണ് തൂങ്ങി മരിച്ചത് . ഏകദേശം 60 വയസ് പ്രായം തോന്നിക്കും . കാവി മുണ്ടും നീല നിറത്തിലുള്ള ഷർട്ടുമാണ് വേഷം . ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത് . ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം . തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . മൃതദേഹം പരിയാരം ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha