സംസ്ഥാനത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ന്യൂഡൽഹി : സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തിലേക്ക്  നാല് സ്വകാര്യ തീവണ്ടികളാണ് ഉള്ളത് .രാജ്യത്തെ  വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളാണ് ഉള്ളത്. ഇതില്‍ നാല് ട്രെയിനുകള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തില്‍.

ഇതില്‍ മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങും. കൊച്ചുവേളി – ലുംഡിങ് (അസം), കൊച്ചുവേളി – എറണാകുളം, എറണാകുളം – കന്യാകുമാരി, ചെന്നൈ – മംഗലാപുരം എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടികള്‍.

കന്യാകുമാരി – എറണാകുളം ദിവസേനയും ബാക്കിയുള്ളവ ആഴ്ചയില്‍ ഒന്നും മൂന്നും തവണ സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ കുറവാണ്. നിശ്ചയിച്ച സമയപ്രകാരം ഇവ വൈകാതെ ഓടിത്തുടങ്ങും. ചെന്നൈ ക്ലസ്റ്ററില്‍ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha