മുണ്ടാനൂർ വാർഡിലെ മായംമുക്ക് - ഉണ്ണിയാങ്കരി റോഡ് നാടിന് തുറന്നു കൊടുത്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ഷാജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡാണ് തുറന്നു കൊടുത്തത്. 450 മീറ്റർ ദൂരത്തിലാണ് റോഡ് യാഥാർത്യമായിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് മുഖാതിഥി ആയിരുന്നു. മുണ്ടാനൂർ വാർഡ് മുൻ മെമ്പർ റോയി എൻ.കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീദേവി മണ്ണത്ത് അദ്ധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി അലക്സാണ്ടർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി പൂപ്പള്ളി, പി.ചെമ്മരൻ , രവി പയ്യാർ തുടങ്ങിയവർ സംസാരിച്ചു. പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ്‌ തൊഴിലുറപ്പ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha