രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതിരാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതി നിർദേശം. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാർക്കും , കുഞ്ഞുങ്ങൾക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങൾ മുടങ്ങുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog