സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു, പെട്രോൾ വില തൊണ്ണൂറിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88.58 രൂപയും തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90നും അരികിലെത്തി.തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയിലെത്തി

കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്ബോഴാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോൾ ദുരിതത്തലാകുന്നത് സാധാരണക്കാരാണ്. ഒപ്പം അവശ്യസാധനങ്ങള്‍ക്കടക്കം വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha