നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയില്ല? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 11 January 2021

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയില്ല?
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ. ബിജെപിയുടെ താരമുഖമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചില റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്.

തൃശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാല്‍, താരം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം, പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ താരം മത്സരരംഗത്തുണ്ടാകുമെന്നും റിപ്പോർട്ട്. എ എന്‍ രാധാകൃഷ്ണന്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി നേടാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണനാണ് തൃശൂരില്‍ നിന്ന് മത്സരിച്ചത്. ഇത്തവണ സന്ദീപ് വാര്യരുടെ പേരും ഉയർന്നുവരുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ താരപ്രചാരകനായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ കളത്തിലിറക്കിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലക്ഷ്യമിടുന്നത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog