സംരംഭകര്‍ക്ക് പിന്തുണയുമായി കോര്‍പറേഷനും കുടുംബശ്രീയും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 16 January 2021

സംരംഭകര്‍ക്ക് പിന്തുണയുമായി കോര്‍പറേഷനും കുടുംബശ്രീയുംദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സംരംഭകര്‍ക്ക് വായ്പാ പദ്ധതിയുമായി കണ്ണൂര്‍ കോര്‍പറേഷനും കുടുംബശ്രീയും. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ സബ്‌സിഡിയോട് കൂടി വായ്പ അനുവദിക്കും.  വ്യക്തിഗത സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. സ്ത്രീകള്‍ക്ക് നാല് ശതമാനം പലിശ നിരക്കിലും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുക. സര്‍ട്ടിഫിക്കറ്റോടു കൂടിയ സൗജന്യ പരിശീലനം നല്‍കും.
18 നും 62 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ  ഫോറം കോര്‍പറേഷന്റെ എന്‍ യു എല്‍ എം ഓഫീസിലും കുടുംബശ്രീ ഓഫീസിലും ലഭിക്കും. ഫോണ്‍: 8078297916, 9895300348, 9895300348.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog