അക്ഷയ ഷമീറിന് ദേശീയ പുരസ്കാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ: മാനവ വിഭവശേഷി മന്ത്രാലയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ ഉത്സവ് 2020 ൽ വിഷ്വൽ ആർട്സ് 2D വിഭാഗത്തിൽ അഴീക്കോട് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അക്ഷയ ഷമീർ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനർഹയായി .പാപ്പിനിശ്ശേരി ബി.ആർ.സി.യിൽ നടന്ന ഉപജില്ലാ മത്സരം മുതൽ ദേശീയ തലം വരെ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് അക്ഷയ ഷമീർ ഈ പുരസ്കാരത്തിനർഹയായത് . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളീയ ജീവിതത്തിന്റെ നേർ ചിത്രം ചായക്കൂട്ടുകളിലൂടെ കാൻവാസിലേക്ക് പകർത്തിയാണ് അക്ഷയ ഈ നേട്ടം കൈവരിച്ചത് . കോവിഡ് കാലത്ത് കേരളം മാതൃകയായി പ്രവർത്തിച്ച ആരോഗ്യമേഖല , പൊതുസമൂഹത്തിന്റെ സേവന മനോഭാവം ആരോഗ്യ സുരക്ഷ സംബന്ധിച്ച കേരള സമൂഹത്തിന്റെ അവബോധം എന്നിവയെല്ലാം വരച്ചുകാട്ടിയ ഈ ചിത്രത്തിലൂടെ കോവിഡ് കാലത്തെ ' റിയൽ ഹീറോസ് ആരാണെന്നാണ് അക്ഷയ പറഞ്ഞു വെച്ചത് . പാപ്പിനിശ്ശേരി ബി.ആർ.സി. പരിധിയിലെ അഴീക്കോട് ഹയർ സെക്കൻററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷയ അഴീക്കോട് വെള്ളുവ പാറയിലെ   ഷമീർ - ധന്യ ദമ്പതികളുടെ മകളും ചിത്രകാരൻ കുടുവൻ പ്രമോദ് മാഷിൻ്റെ ശിഷ്യയും ആണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha