കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്തകേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. മംഗളൂരു സെന്‍ട്രലില്‍ നിന്നും കേരളം വഴിയുള്ള 2 തീവണ്ടികള്‍ കൂടി ഓടിത്തുടങ്ങും. മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, സ്പെഷ്യല്‍ ട്രെയിനായി ഓടുന്ന മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂർ ട്രെയിന്‍ എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന വണ്ടികള്‍.

ഏറനാട് എക്സ്പ്രസ് 6 ന് ബുധനാഴ്ച്ച മുതലും കോയമ്ബത്തൂര്‍ ഫാസ്റ്റ് ഈ മാസം 7 ന് വ്യാഴാഴ്ച മുതലുമാണ് ഓടി തുടങ്ങുക. നേരത്തെയുള്ള എല്ലാ സ്റ്റോപ്പുകളിലും രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് ടിക്കറ്റുകള്‍ റിസര്‍വേഷന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ.

രാവിലെ 7.20ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ് രാത്രി 11.20 ന് നാഗര്‍കോവിലില്‍ എത്തും. പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് നാഗര്‍കോവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 6 മംഗളുരുവില്‍ തിരിച്ചെത്തും. രാവിലെ 9ന് മംഗ്ളൂരുവില്‍ നിന്ന് പുറപ്പെടുന്ന കോയബത്തൂര്‍ എക്സ്പ്രസ്സ് വൈകീട്ട് 7.55 ന് കോയമ്പത്തൂരില്‍ എത്തും. പിറ്റേന്ന് രാവിലെ അവിടെ നിന്നും 7.55ന് പുറപ്പെട്ട് വൈകീട്ട് 6ന് മംഗ്ളൂരുവില്‍ തിരിച്ചെത്തും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog