കണ്ണൂരില്‍ വിദ്യാര്‍ഥിയെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി, റസാഖിനെ കുടുക്കിയത് ഇങ്ങനെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 30 January 2021

കണ്ണൂരില്‍ വിദ്യാര്‍ഥിയെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി, റസാഖിനെ കുടുക്കിയത് ഇങ്ങനെ
കണ്ണൂര്‍: പതിമൂന്ന് വയസ്സുകാരനുമായ വിദ്യാര്‍ഥിയെ കണ്ണൂരില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി പുളിക്കല്‍ ഹൗസില്‍ റസാഖി(40)നെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മാതാവ് വഴക്കു പറഞ്ഞതിനാല്‍ കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോവാന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് വിദ്യാര്‍ഥി റസാഖിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി.

കോഴിക്കോട് ലോഡ്ജുണ്ടെന്നു പറഞ്ഞ് തട്ടിക്കൊണ്ടു കൊണ്ടുപോവാനാണു ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മയ്യില്‍ പോലിസിനു വിവരം കൊമാറി. വിദ്യാര്‍ഥി രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനായി കണ്‍ഫര്‍മേഷനു വേണ്ടി മാതാവിന്റെ മൊബൈല്‍ നമ്പറാണു നല്‍കിയിരുന്നത്. ഈ നമ്പറില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ മെസേജ് വന്നതോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അന്വേഷിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതിനു ഐപിസി 363, 370, ജെജെ ആക്റ്റ് 77 പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog