സൗജന്യ വോളിബോൾ പരിശീലനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

സൗജന്യ വോളിബോൾ പരിശീലനം

കോട്ടൂർ യുവധാര ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടൂരിൽ ഉള്ള മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി സൗജന്യ വോളിബോൾ പരിശീലനം നടന്നുവരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുമായി അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 18 12 2020 മുൻസിപ്പൽ കൗൺസിലർ ടി സി ഭവാനി ഉദ്ഘാടനംചെയ്തു

ഇന്ത്യൻ എയർഫോഴ്സ് കോച്ചും എൻഎസ്എസ് കൊച്ചു മായ ജയകുമാർ ആണ് മുഖ്യ പരിശീലകൻ, കോച്ച് മാരായ സുരാജ് ഷൈജു എന്നിവരും പരിശീലകനായി ഉണ്ട്.

31 12 2020ന് മുൻസിപ്പൽ ചെയർപേഴ്സൺ DR. കെവി ഫിലോമിനയും കൗൺസിലർ ഷീല കെട്ടിയും രാവിലെ പരിശീലനക്യാമ്പ് സന്ദർശിച്ചു.

മടമ്പം-അലക്സ് നഗർ റോഡ് പുഴയെടുത്തുകൊണ്ടിരുന്നിട്ടും നടപടികളെടുക്കാതെ അധികൃതർ


നിരവധി പെൺകുട്ടികൾ ഉൾപ്പെടെ പങ്കെടുക്കുന്ന ക്യാമ്പ് ഈ പ്രദേശത്തെ വോളിബോളിനെ പ്രതാപം വീണ്ടെടുക്കാൻ ഇടയാക്കും. സ്റ്റേഡിയം നവീകരണവും സ്പോർട്സ് കിറ്റ് അനുവദിച്ചു തരണമെന്ന് അധികാരികൾ ക്ലബ്ബ് ഭാരവാഹികൾ നിവേദനം നൽകി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog