മദ്യക്കച്ചവടക്കാരേയും അദാനിമാരേയും പ്രീതിപ്പെടുത്തി ഭരിക്കലല്ല ജനാധിപത്യ ഭരണം -ഫാ.ചാക്കോ കുടിപ്പറമ്പിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യാവൂർ : മദ്യക്കച്ചവടക്കാരേയും അദാനിമാരേയും പ്രീതിപ്പെടുത്തി ഭരിക്കലല്ല ജനാധിപത്യ ഭരണം. അങ്ങനെ  ഭരിക്കലാണ് ശ്രേഷ്ഠമായ ഭരണമെന്ന് സർക്കാരുകൾ തെറ്റിദ്ധരിച്ചിട്ടുള്ളതു പോലെ തോന്നുന്നു ഭരണത്തിന്റെ അടവുനയം വിലയിരുത്തുമ്പോഴെന്ന് തലശ്ശേരി അതിരൂപത കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി, മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഏറ്റവും അധികം വന്യമൃഗശല്യം  നേരിടേണ്ടിവന്ന, അതുമൂലം,അനേകം കൃഷിനാശം സംഭവിക്കുകയും ,അതിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ചന്ദനക്കാംപാറയിലെ കർഷകരുടെ  'പ്രതിഷേധ മതിൽ 'ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. അന്യായങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഈ നാട്ടിൽ ഇത്തരം പ്രവണതകൾ വർധിക്കുവാൻ കാരണമെന്നും, അതിനാൽ എന്ത് വില കൊടുത്തും ന്യായത്തിന്റെ ഭാഗത്ത് നില കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.കെ. സി. ബി.സി.മറ്റ് സംഘടനകളുമായ് ചേർന്ന് ഭരണഘടനാ അവകാശങ്ങൾക്കായ് പൊരുതുമെന്നും

സംയുക്തമായിട്ടുള്ള പ്രതിഷേധങ്ങൾ ഫലം കാണുമെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ കുട്ടിച്ചേർത്തു.പ്രതിഷേധ മതിലിൽ പങ്കെടുത്തവർ കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ധന വില വർദ്ധനയ്ക്കെതിരെ പ്രതിഷേധവും രേഖപ്പെടുത്തി. ഫാ.ഷിന്റോ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ഫാ.പോൾ മാഞ്ഞൂരാൻ,സിസ്റ്റർ ഷാന്റി ,തങ്കച്ചൻ മണിയംകുളത്ത്,ജോസ് കാളിയാനിയിൽ,മാമച്ചൻ ചക്കാംകുന്നേൽ,ഷിജു കുന്നക്കാട്ട്,ഗ്രേസി കുന്നത്ത്,ബീന മുളയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha