ഇരിട്ടി എം ജി കോളേജിൽ കെമിസ്ട്രി കോഴ്സ് ഉദ്‌ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി : മഹാത്മാഗാന്ധി കോളേജ് ഇരിട്ടിക്ക് പുതുതായി അനുവദിച്ച കെമിസ്ട്രി കോഴ്‌സിന്റെ ഉദ്‌ഘാടനം അഡ്വ. സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. കോളേജ് സെമിനാര് ഹോളിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജർ സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത വിശിഷ്ടാതിഥി ആയിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ.വി. പ്രമോദ്‌കുമാർ, പി ടി എ വൈസ് പ്രസിഡന്റ് മനോഹരൻ കോട്ടാത്ത് , വിവിധ ഡിപ്പാർട്ട് മെന്റ് തലവന്മാരായ ഡോ . എം. മീര, ഷീജാ നാരോത്ത് , ഡോ . റജി പൈക്കാട്ട്, കെ. ശരത്ചന്ദ്രൻ, ഡോ. ഷിജോ എം ജോസഫ്, സി.വി. സന്ധ്യ, ഡോ. കെ. അനീഷ് കുമാർ, ഡോ. ആർ. ബിജുമോൻ, ഡോ . കെ.ആർ. റഹീം, ഡോ. എം. നിഷ, കോളേജ് ജൂനിയർ സൂപ്രണ്ട് സത്യാനന്ദൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. അജിത സ്വാഗതവും കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ലക്ച്ചറർ ഡോ. എം.കെ. ശരത് ജോഷ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha