കണ്ണൂർ അഴീക്കോട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

കണ്ണൂർ അഴീക്കോട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം

കണ്ണൂര്‍ : അഴീക്കോട് ഓലടത്താഴക്ക് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമണം. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ആരോപണം. ചൊവ്വാഴ്ച രാത്രി 10 നാണ് സംഭവം. ഓലടകുന്ന് പെട്രോള്‍ പമ്ബിന് സമീപത്തെ ബസ് സ്റ്റോപ്പ് വൃത്തിയാക്കുകയായിരുന്ന ഡിവൈഎഫ്‌ഐ കണ്ണൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി വിജീഷ് (30), അഴീക്കോട് സെന്റര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് എം ഷബിന്‍ (33) എന്നിവരെയാണ് പതിഞ്ഞിരുന്ന് നാലംഗ സംഘം ആക്രമിച്ചത്. ഇരുമ്ബ് വടിയും കല്ലു ഉപയോഗിച്ചാണ് അക്രമണം. ഇരുവരെയും എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളപട്ടണം പൊലീസില്‍ പരാതി നല്‍കി. ആക്രമത്തില്‍ ഡി വൈഎഫ്‌ഐ അഴീക്കോട് സെന്റര്‍ മേഖല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog