കൊവിഡ് വ്യാപനം – ഇരിട്ടിയിൽ ശക്തമായ നിയന്ത്രണങ്ങളുമായി പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി : കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇരിട്ടിയിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇരിട്ടി മേഖലയിലും കർശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ഇരിട്ടി പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും സ്ഥാപന ഉടമകൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനും , സാനിറ്റൈസർ വെക്കുന്നതിനും മാസ്ക് ധാരണത്തിനുമടക്കമുള്ള നിർദ്ദേശങ്ങളാണ് നൽകിയത്. ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഇത്തരം സ്ഥാപങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. കൂടാതെ നഗരത്തിലെ മുഴുവൻ തെരുവ് കച്ചടവടക്കാർക്കും ഇതേ നിർദ്ദേശം നൽകുകയും ഇവരുടെ മുഴുവൻ വിലാസവും ഫോൺ നമ്പറും ശേഖരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ടൗണിൽ കർശന പരിശോധനഉണ്ടാകുമെന്നും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പരിശോധനക്ക് നേതൃത്വം നൽകിയ എസ് ഐ നാസർ പൊയിലൻ പറഞ്ഞു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha