കൊളപ്പയുടെ അഭിമാന താരങ്ങളെ ആദരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

കൊളപ്പയുടെ അഭിമാന താരങ്ങളെ ആദരിച്ചു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളപ്പയുടെ ആഭിമുഖ്യത്തിൽ IIT ഭുവനേശ്വറിൽ അസിസ്റ്റൻഡ് പ്രൊഫസറായ *എം.അനീഷിനെ* ആദരിച്ചു.പട്ടാന്നൂർ യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നായാട്ടുപാറ കെപിസിഎച്ച്എസ് പ്രിൻസിപ്പാൾ *എ.സി.മനോജ് മാസ്റ്റർ*  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.കൊളപ്പയിൽ പഠിച്ചു വളർന്ന് ബിഎസ്സ്സി മാത്തമാറ്റിക്സിൽ 1000ൽ 1000 മാർക്ക് വാങ്ങി ഒന്നാം റാങ്ക് കരസ്ഥമാക്കുകയും പിന്നീട് ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുകയും ഒടുവിലിപ്പോൾ കണ്ണൂർ ജില്ലയിൽ തന്നെ അപൂർവ്വം ആളുകൾക്ക് മാത്രം കൈവരിക്കാൻ സാധിച്ച ഐഐടി പ്രൊഫസർ എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിക്കുകയും ചെയ്ത അനീഷ് നാട്ടിൽ ഓരോരുത്തർക്കും മാതൃകയാണ് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ മനോജ് മാസ്റ്റർ ചൂണ്ടിക്കാണിച്ചു. *പി സി ഹരിശ്ചന്ദ്രൻ* അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടാന്നൂർ യു.പി.സ്കൂൾ മാനേജർ *പത്മൻ പട്ടാനൂർ* യൂത്ത് കോൺഗ്രസ് കൊളപ്പയുടെ ഉപഹാരം അനീഷിന് കൈമാറി. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ റാങ്ക് ജേതാവും ഐഐടി മദ്രാസിൽ എംഎസ്സി കെമിസ്ട്രി പഠനം പൂർത്തിയാക്കിയ *സംഗീത*,ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പഠിക്കുന്ന *അമൃത* എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ഇൻസ്പെയർ അവാർഡ്  നേടിയ നാടിന്റെ അഭിമാന താരങ്ങളായ *മുഹമ്മദ് സഹലിനെയും പൂർണശ്രീ പ്രമോദിനെയും* ചടങ്ങിൽ അനുമോദിച്ചു. ഹൃദ്യാ ദാസ്  സ്വാഗതം പറഞ്ഞു. *ഒ എം സന്തോഷ്,അഡ്വ:ഒ.കെ. പത്മപ്രിയ,ടിസി സൈനുദ്ദീൻ,ജിതിൻ പികെ,രഹനാസ്,ലളിത ടീച്ചർ,അക്ഷയ് ബാലചന്ദ്രൻ* എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂത്ത് കോൺഗ്രസ് കൊളപ്പ യൂണിറ്റ് പ്രസിഡണ്ട് നവീൻ മൂടേരി നന്ദി പറഞ്ഞു.തുടർന്ന് നടന്ന മോട്ടിവേഷൻ സെഷനിൽ അനീഷ് തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും   കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു. നാളെയുടെ യുവത്വത്തിന് ദിശാബോധം നൽകുന്ന ഇത്തരം പരിപാടികൾ നടത്താൻ മുൻകൈയെടുത്ത യൂത്ത് കോൺഗ്രസ് കൊളപ്പ യൂണിറ്റിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നും ഇനിയും ഇത്തരം നല്ല പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശിഷ്ടാതിഥികളായി വന്ന സംഗീത,അമൃത എന്നിവരും തങ്ങളുടെ അനുഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.അവർക്ക്  വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും കരിയറിനെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടികളും മൂവരും കുട്ടികൾക്ക് പകർന്നുനൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog