ലഹരി മുക്ത കേരളം സ്ത്രി സുരക്ഷിതത്വത്തിന്-ഐ.സി മേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യാവൂർ: ലഹരി മുക്ത കേരളം സ്ത്രീ സുരക്ഷിതത്വത്തിനെന്ന് വനിതാ മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് ഐ സി മേരി. വനിതാ മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയാൽ മാത്രമെ സ്ത്രികൾക്കും കുട്ടികൾക്കും സുരക്ഷിതരായി ജീവിക്കാൻ സാധിക്കുള്ളുവെന്നും, എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയ ഗവൺമെൻ്റ് മദ്യപാനത്തിൻ്റെയും, ലഹരിമരുന്നിൻ്റെയും ബാറിൻ്റെയും കാര്യത്തിലാണ് പറഞ്ഞതെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് മേരി പറഞ്ഞു. ഷീബാ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. നാണി ടീച്ചർ,സൗമ്യ മട്ടന്നൂർ,മേരിക്കുട്ടി ടീച്ചർ,കരോളിൻ,രാജാമണി,റൂബി മാനുവൽ,രമാ ബാലൻ,സരള ടീച്ചർ,തങ്കമ്മ ചുക്കനാനി എന്നിവർ പ്രസംഗിച്ചു. 

യോഗത്തിൽ ജനുവരി 30 ഗാന്ധിജിയുടെ ചരമവാർഷിക ത്തോടനുബന്ധിച്ച് വനിത മദ്യ നിരോധന സമിതി പുരുഷവിഭാഗവുമായി ഒത്തുചേർന്ന് മദ്യ നിരോധന സംസ്ഥാന പ്രസിഡണ്ട് ഫാ. തോമസ് തൈത്തോട്ടത്തിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ടൗണിൽ പ്രകടനം നടത്താനും തീരുമാനിച്ചു. കൂടാതെ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും അവരവരുടെ മദ്യനയം പ്രകടനപത്രികയിൽ വ്യക്തമാക്കണമെന്നും അതിനായി എല്ലാ പാർട്ടി നേതാക്കളെയും കണ്ട് സംസാരിക്കാനുള്ള ഒരു കമ്മറ്റിയേയും യോഗം തീരുമാനിച്ചു. മദ്യശാലകൾ പൂർണ്ണമായി അടച്ചു പൂട്ടി മദ്യ തൊഴിലാളികൾക്ക് മറ്റ് തൊഴിലവസരങ്ങൾ നൽകുക, മദ്യ വില വർദ്ധിപ്പിച്ചിട്ടും, മദ്യപൻമ്മാരുടെ എണ്ണം കൂടി വരുന്ന ഈ സാഹചര്യത്തിൽ ലഹരി മുക്ത കേരളത്തിനു മാത്രമെ ഇവിടെ സ്ത്രീ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കകയുള്ളുവെന്നും യോഗം വിലയിരുത്തി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha