വൻ ചീട്ടുകളി സംഘത്തെ പിടികൂടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 20 January 2021

വൻ ചീട്ടുകളി സംഘത്തെ പിടികൂടികരിക്കോട്ടക്കരി : : കരിക്കോട്ടക്കരി കേന്ദ്രമാക്കി നടന്നു വന്നിരുന്ന വൻ ചീട്ടുകളി പിടികൂടി കരിക്കോട്ടക്കരി പോലീസ് ഇൻസ്‌പെക്ടർ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കരിക്കോട്ടക്കരി കേന്ദ്രമാക്കി നടന്നു കൊണ്ടിരുന്ന ചീട്ടുകളി പിടികൂടിയത്. കുറച്ചു ദിവസങ്ങളിലായി നിരീരക്ഷണത്തിനോടുവിലാണ് ഇന്ന് പുലർച്ചെ ചീട്ടുകളി പിടികൂടിയത് ഇവരിൽ നിന്നും ഒരുലക്ഷത്തി മുപ്പതിയൊന്നായിരത്തി എഴുന്നൂറു രൂപയാണ് പിടിച്ചെടുത്തത്.സനിൽ കുമാർ , വിജയൻ .,അബ്രഹാം .കെ .ജി  കീഴ്പ്പള്ളി, ബിജു.കെ.ജെ , മണത്തണ, മുഹമ്മദ്  പേരാവൂർ, ജോൺ ടി.കെ , കണിച്ചാർ, ജയരാജൻ വെള്ളാർ വള്ളി  എന്നിവരെയാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, സിപിഒ മാരായ സതീഷ് സെബാസ്റ്റ്യൻ, പ്രതീഷ് , ബദറുദീൻ, ഡ്രൈവർ സിപിഒ സന്തോഷ്‌ എന്നിവരും ചേർന്നാണ് പിടികൂടിയത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog