മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള; ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള; ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു


മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. രാവിലെ പത്ത് മണിയ്ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച.


ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. സെക്യൂരിറ്റിയെ ഉള്‍പ്പടെ തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു നാടകീയ രംഗങ്ങള്‍. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.

മുത്തൂറ്റിന്റെ തന്നെ ഇതേ ശാഖയില്‍ രണ്ടാഴ്ച മുമ്പും മോഷണ ശ്രമം നടന്നിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog