യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ട് പോയി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 25 January 2021

യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി ഭാര്യയെ തട്ടിക്കൊണ്ട് പോയിയുവാവിനെ ആക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ യുവതിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. ഇന്നലെ രാവിലെ പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റ പോനകം കാവുള്ളതിൽ സന്തോഷിനെ (30) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കഴിഞ്ഞ മാസം 13നായിരുന്നു സന്തോഷും സ്നേഹയും തമ്മിലുള്ള വിവാഹം. സ്നേഹയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നില്ല വിവാഹം. ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ ഇരുവരും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഇവരുടെ വിവാഹത്തെ സ്നേഹയുടെ പിതാവും സഹോദരനും ചേർന്ന് തടയുകയും സന്തോഷിനെ ചുടുകട്ട കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ശേഷം ഇവർ സ്നേഹയെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സന്തോഷ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം സ്നേഹയുടെ വീട്ടിലെത്തി യുവതിയെ മോചിപ്പിച്ചു. സമ്മതമില്ലാതെ വിവാഹം കഴിച്ചതിലുള്ള പകയാണ് സ്നേഹയുടെ വീട്ടുകാരെ കൊണ്ട് ഇത്തരമൊരു കൃത്യം ചെയ്യിച്ചത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog