അതിതീവ്ര വൈറസ് ഭീതി; ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

അതിതീവ്ര വൈറസ് ഭീതി; ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി


ന്യൂഡൽഹി; ജനിതക മാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ആശങ്ക പടർത്തുന്നു. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്നാണ് പുതുതായി ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തന്നെ തുടരുകയാണ്.

ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാർ നിർദ്ദേശം നൽകിയത്. നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. ജനിതകമാറ്റം വന്ന കൊറോണ വൈറസ് ഭീതിപരത്തിയതോടെ ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു ഉണ്ടായത്. തുടർന്ന് ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്.

വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയിരിക്കുന്നത്. ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി അറിയിക്കുകയുണ്ടായി. ബ്രിട്ടണിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog